Job Notifications

നോർത്തേൺ റെയിൽവേയിൽ 78 മെഡിക്കൽ സ്റ്റാഫ്

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നോർത്തേൺ റെയിൽവേയിൽ മെഡിക്കൽ സ്റ്റാഫിന്റെ 78 ഒഴിവിലേക്ക് അഭിമുഖം വഴി നിയമനം നടത്തുന്നു. ഡൽഹി ഡിവിഷനിലാണ് നിയമനം. കരാർ നിയമനമാണ്.

സ്റ്റാഫ് നേഴ്സ് – 15 , റേഡിയോഗ്രാഫർ -16 , ലാബ് ടെക്‌നിഷ്യൻ – 16 , ഒ ടി എ – 8 (പുനർനിയമനം), എച്ച് എ – 8 , ഡോക്ടർ – 15 എന്നിങ്ങനെയാണ് ഒഴിവുകൾ

സ്റ്റാഫ് നേഴ്സ് : ബി എസ് സി നഴ്സിങ്/ത്രിവത്സര ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സും രേജിസ്റെർഡ് നേഴ്സ് ആൻഡ് മിഡ് വൈഫ് സർട്ടിഫിക്കറ്റും. ഐ സി യു കളിലെ വെന്റിലേറ്ററുമായി ബന്ധപ്പെട്ട ജോലി ചെയ്തും ഇൻഫെക്ടഡ്/ഐസൊലേറ്റഡ് രോഗികളെ പരിചരിച്ചും പരിചയമുളവർക് മുൻഗണന.

പ്രായം : 20 – 40 വയസ്സ്

റേഡിയോഗ്രാഫർ : റേഡിയോഗ്രാഫർ ഡിപ്ലോമ/സയൻസ് ബിരുദവും റേഡിയോഗ്രാഫർ ഡിപ്ലോമയും.

പ്രായം : 19 – 33 വയസ്സ്

ലാബ് ടെക്‌നിഷ്യൻ : ബി എസ് സി വിത്ത് ബിയോകെമിസ്ട്രി/ മൈക്രോ ബയോളജി/ തത്തുല്യ മെഡിക്കൽ ലാബ് ഡിപ്ലോമ.

പ്രായം : 18 – 33 വയസ്സ്

എച്ച് എ : പത്താം ക്ലാസ് വിജയം. പ്രമുഖ ആസ്പത്രികളിൽ പ്രവർത്തപരിചയമുള്ളവർക് മുൻഗണന ലഭിക്കും.

പ്രായം : 18 – 33 വയസ്സ്

ഡോക്ടർ : എം ബി ബി എസ് അനുബന്ധ രജിസ്ട്രേഷനുകൾ ഉണ്ടായിരിക്കണം

അഭിമുഖം : ഏപ്രിൽ 7 , രാവിലെ 10 മണി.

സ്ഥലം: Committee Hall(Vichar), Divisional Railway Manager’s Office, State entry Road, Connaught Place, New Delhi-110055

ആവശ്യം തോന്നുന്ന പക്ഷം ഇലക്ട്രോണിക് മീഡിയ വഴിയായിരിക്കും അഭിമുഖം നടത്തുക.

വിശദ വിവരങ്ങൾക്ക് സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.nr.indianrailways.gov.in, www.delhidivision.org

Tags

Related Articles

Back to top button
error: Content is protected !!