Job NotificationsLatest Updates

അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയിൽ മാനേജ്‌മെന്റ് ട്രെയിനി ഒഴിവുകൾ

പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയിൽ മാനേജ്‌മെന്റ് ട്രെയിനിയാവാൻ അവസരം.8 ഒഴിവുകളുണ്ട് . റിമോട്ട് സെൻസിംഗ് ആൻഡ് ജി.ഐ.എസ്., ഐ.ടി. ആൻഡ് സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് മേഖലകളിലാണ് അവസരം.

2 വർഷമാണ് ട്രെയിനിങ് കാലയളവ്. ന്യൂ ഡെൽഹിയിലോ ഹൈദരാബാദിലോ ആയിരിക്കും നിയമനം.

റിമോട്ട് സെൻസിംഗ് ആൻഡ് ജി.ഐ.എസ്


യോഗ്യത- പോസ്റ്റ് ഗ്രാജുവേഷൻ ഇൻ റിമോട്ട് സെൻസിംഗ് ആൻഡ് ജി.ഐ.എസ്./ജിയോ ഇൻഫർമാറ്റിക്‌സ് /സ്പെഷ്യൽ ഇൻഫർമേഷൻ ടെക്നോളജി വിത്ത് എം.എസ്.സി. ഫിസിക്സ് /അഗ്രിക്കൾച്ചർ /ജിയോളജി /ജ്യോഗ്രഫി/സ്റ്റാറ്റിസ്റ്റിക്‌സ് /ഫോറസ്ട്രി. അല്ലെങ്കിൽ ബി.എ./ബി.ടെക്. ഇൻ സിവിൽ എൻജിനിയറിങ് /അഗ്രിക്കൾച്ചർ എൻജിനിയറിങ് /അഗ്രിക്കൾച്ചർ ഇൻഫർമാറ്റിക്‌സ് /എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്.

ഐ.ടി. ആൻഡ് സോഫ്ട്‍വെയർ ഡെവലപ്മെന്റ്


യോഗ്യത – എൻജിനിയറിങ് /പോസ്റ്റ് ഗ്രാജുവേഷൻ /പോസ്റ്റ് ഗ്രാജുവേഷൻ ഇൻഫർമേഷൻ ടെക്നോളജി.

എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 50 ശതമാനവും മറ്റുള്ളവർക്ക് 55 ശതമാനവും മാർക്കുണ്ടായിരിക്കണം.

പ്രായപരിധി – ഏപ്രിൽ 1 നു 35 വയസ്സാണ് ഉയർന്ന പ്രായപരിധി .എസ്.സി.,എസ്.ടി. വിഭാഗക്കാർക്ക് 5 വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് 3 വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

സ്റ്റൈപ്പന്റ് – ആദ്യവർഷം 40000 രൂപയും രണ്ടാം വർഷം 42500 രൂപയും . ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കുന്നവരെ 32795 -62315 രൂപ സ്കെയിലിൽ അഡ്മിനിസ്ട്രേറ്റർ ഓഫീസറായി (സ്കെയിൽ -1 ) നിയമിക്കും.

അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുക.

വിശദവിവരങ്ങളും അപേക്ഷഫോമും www.aicofindia.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷയും ബന്ധപ്പെട്ട സെർട്ടിഫിക്കറ്റുകളും സ്കാൻ ചെയ്ത്  [email protected] എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ചെയ്യണം. അഭിമുഖ സമയത്തു അപേക്ഷയുടെയും സർട്ടിഫിക്കറ്റുകളുടെയും ഒറിജിനൽ ഹാജരാക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 30

Important Links
Notification Click Here
Official Notification Click Here

Tags

Related Articles

Back to top button
error: Content is protected !!