IT/Cyber JobsJob Notifications

BECIL: 51 ഐ.ടി.പ്രൊഫഷണൽ

ബ്രോഡ്കാസ്റ്റിംഗ് എഞ്ചിനിയറിങ് കൺസൾറ്റൻറ്സ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 51 ഒഴിവുകൾ. ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലാണ് അവസരം.

ഇ-മെയിൽ വഴി അപേക്ഷിക്കണം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ.

സൈബർ ക്രൈം ത്രെഡ് ഇന്റലിജൻസ് അനലിസ്റ്റ് -1 , ഡിജിറ്റൽ ഫോറൻസിക് എക്സ്പെർട്ട്‌-2 , സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ/റിസർച്ചർ- 3

യോഗ്യത-കംപ്യൂട്ടർ സയൻസ് /ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബിരുദം. അല്ലെങ്കിൽ എഞ്ചിനിയറിങ് ബിരുദം/ബിരുദാനന്തര ബിരുദം.അല്ലെങ്കിൽ എം.സി.എ. അഞ്ചുവർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

സോഫ്റ്റ്‌വെയർ ഡവലപ്പർ/പ്രോഗ്രാമർ-3

യോഗ്യത- ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ കംപ്യൂട്ടർ/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനിയറിങ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/ഇൻഫർമേഷൻ ടെക്നോളജി/ഇൻഫർമേഷൻ സയൻസ് എഞ്ചിനിയറിങ് ബിരുദം. അഞ്ച് വർഷത്തിൽകൂടുതൽ പ്രവൃത്തിപരിചയം.

കണ്ടന്റ് ഡവലപ്പർ- 1

യോഗ്യത-ബിരുദം. ഡിജിറ്റൽ ഫോറൻസിക്/ഓഡിറ്റിംഗ്/സെക്യൂരിറ്റി/ ഇൻവെസ്റ്റിഗേഷൻ അഞ്ച് വർഷത്തെ പ്രവർത്തിപരിചയം.

മൊബൈൽ ഫോറൻസിക് എക്സ്പെർട്ട് -12 ,നെറ്റ്‌വർക്ക് ഫോറൻസിക് എക്സ്പെർട്ട്‌-2 , മെമ്മറി ഫോറൻസിക് എക്സ്പെർട്ട്-2 ,മാൽവെയൽ ഫോറൻസിക് എക്സ്പെർട്ട്‌-8 , ക്‌ളൗഡ്‌ ഫോറൻസിക് എക്സ്പെർട്ട്-4 , ക്രിപ്റ്റോ അനലിസ്റ്റ്-4 , ഡാറ്റാ അനലിസ്റ്റ്-2 , മാൽവെയർ റിസർച്ചേഴ്‌സ് -1

യോഗ്യത-ഐ.ടി./കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബിരുദം. അല്ലെങ്കിൽ എഞ്ചിനിയറിങ് ബിരുദം/ബിരുദാനന്തരബിരുദം.അല്ലെങ്കിൽ ബി.സി.എ./എം.സി.എ.ഒന്നുമുതൽ മൂന്നുവർഷത്തെ പ്രവർത്തിപരിചയം.

ഓപ്പൺ സോഴ്സ് ഇന്റലിജന്റ്‌സ് പ്രൊഫഷണൽ-4

യോഗ്യത-ഐ.ടി./കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബിരുദം. അല്ലെങ്കിൽ എഞ്ചിനിയറിങ് ബിരുദം/ബിരുദാനന്തരബിരുദം.അല്ലെങ്കിൽ ബി.സി.എ./എം.സി.എ. മൂന്ന് മുതൽ 8 വർഷത്തെ പ്രവൃത്തിപരിചയം.

പ്രോഗ്രാം മാനേജർ -1

യോഗ്യത-ഐ.ടി./കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബിരുദം. അല്ലെങ്കിൽ എഞ്ചിനിയറിങ് ബിരുദം/ബിരുദാനന്തരബിരുദം. അല്ലെങ്കിൽ ബി.സി.എ./എം.സി.എ. ഒന്നുമുതൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.ഒരുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.

സബ്ജക്ട് മാറ്റർ എക്സ്പെർട്ട്‌ – 1

യോഗ്യത-ഐ.ടി./കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബിരുദം. അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം/ബിരുദാനന്തരബിരുദം. അല്ലെങ്കിൽ ബി.സി.എ./എം.സി.എ.. ഒന്നുമുതൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.മൂന്നുവർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം അഭികാമ്യം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.becil.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.അപേക്ഷിക്കാനായി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് സി.വി.യോടൊപ്പം [email protected] എന്ന ഇ-മെയിലിലേക്ക് അയക്കുക.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി മെയ് 6.

Tags

Related Articles

Back to top button
error: Content is protected !!