Job NotificationsLatest Updates

സിപ്പെറ്റിൽ 78 അവസരങ്ങൾ

ഒഴിവുകൾ -കൊച്ചി, ചെന്നൈ,ജയ്‌പൂർ,ഭുവനേശ്വർ ,അഹമ്മദാബാദ് ,ലക്‌നൗ,റായ്പുർ എന്നിവിടങ്ങളിൽ.

കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി (സി.ഐ.പി.ഇ.ടി.)യിൽ 78 ഒഴിവുകൾ.പരസ്യ വിജ്ഞാപനനമ്പർ CIPET/HOAI/CM/C/2020.

അസിസ്റ്റന്റ് പ്രൊഫസർ -61

മൂന്ന് ഗ്രേഡുകളിലായാണ് ഒഴിവുകൾ. പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി , മെക്കാനിക്കൽ എഞ്ചിനീയറിംഗ്,മാനുഫാക്ച്ചറിങ് എഞ്ചിനീയറിംഗ്,കെമിക്കൽ എഞ്ചിനീയറിംഗ്,ഇംഗ്ലീഷ് ,ഫിസിക്സ്,മാത്തമാറ്റിക്സ്,കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്,സിവിൽ, മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലായാണ് ഒഴിവുകളുള്ളത്. ഇംഗ്ലീഷ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളിലെ ഓരോ ഒഴിവു വീതം കൊച്ചിയിൽ ആണ്.

യോഗ്യത – ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. അസ്സോസിയേറ്റ് പ്രൊഫെസർ ഗ്രേഡ് മൂന്നിന് രണ്ടു വർഷത്തെ പരിചയവും , ഗ്രേഡ് രണ്ടിന് അഞ്ചു വർഷത്തെ പരിചയവും, ഗ്രേഡ് ഒന്നിന് പി.എച്.ഡി.യും ഏഴുവർഷത്തെ പരിചയവും വേണം.

പ്രായപരിധി- 65 വയസ്സ്.

ശമ്പളം –

  • അസിസ്റ്റന്റ് പ്രൊഫെസ്സർ ഗ്രേഡ് 1-65,000 രൂപ
  • അസിസ്റ്റന്റ് പ്രൊഫെസ്സർ ഗ്രേഡ് 2-55,000 രൂപ
  • അസിസ്റ്റന്റ് പ്രൊഫെസ്സർ ഗ്രേഡ് 3-45,000 രൂപ

പ്ലേസ്മെന്റ് ആൻഡ് കസ്റ്റമർ റിലേഷൻ ഓഫീസർ-3

യോഗ്യത -ബി.എ./ബി.ടെക്./എം.ബി.എ. 3 വർഷത്തെ പരിചയം.

പ്രായപരിധി -45 വയസ്സ്.

ശമ്പളം -40,000 രൂപ

അസിസ്റ്റന്റ് പ്ലേസ്മെന്റ് ഓഫീസർ -3

യോഗ്യത -ബി.എ./ബി.ടെക്./എം.ബി.എ. 2 വർഷത്തെ പരിചയം.

പ്രായപരിധി -35 വയസ്സ്.

ശമ്പളം -35,000 രൂപ

ലബോറട്ടറി ഇൻസ്ട്രക്ടർ -9

കെമിസ്ട്രി,ഫിസിക്സ്,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്,വർക്ക് ഷോപ് പ്രാക്റ്റീസ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ.

യോഗ്യത -ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/ത്രിവത്സര ഡിപ്ലോമ,ഒരു വർഷത്തെ പരിചയം.

പ്രായപരിധി -35 വയസ്സ്.

ശമ്പളം -25,000 രൂപ

ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ-2

ഒരൊഴിവ് കൊച്ചിയിലാണ്.
യോഗ്യത -ബി.പി.എഡും. ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഫിസിക്കൽ എജുക്കേഷൻ ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി -35 വയസ്സ്.

ശമ്പളം -25,000 രൂപ

ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങളും അപേക്ഷഫോമും www.cipet.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭ്യമാകുന്നതാണ്.അപേക്ഷാഫോറം പൂരിപ്പിച്ചതിനു ശേഷം സ്പീഡ്പോസ്റ്റിൽ

The Principal Directer(New Projects), CIPET Head office, T.V.K. industrial Estate,Guindy,Chennai, Thamilnadu-600032 എന്ന വിലാസത്തിൽ അയക്കണം. പരസ്യനമ്പർ,അപേക്ഷിക്കുന്ന തസ്തികയുടെയും കേന്ദ്രത്തിന്റെയും പേര് എന്നിവ കവറിനു മുകളിൽ എഴുതിയിരിക്കണം.

തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 27.

Tags

Related Articles

Back to top button
error: Content is protected !!