Job NotificationsLatest Updates

HPCL : 72 ഒഴിവുകൾ

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെയും രാജസ്ഥാൻ ഗവൺമെന്റിന്റെയും സംയുക്ത സംരംഭമായ എച്.പി.സി.എൽ. രാജസ്ഥാൻ റിഫൈനറി ലിമിറ്റഡിൽ (എച്.ആർ.ആർ.എൽ.) 72 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു . ഇതിൽ 62 ഒഴിവുകൾ എഞ്ചിനീയറിംഗ് വിഭാഗക്കാർക്കാണ്. ഫിനാൻസ്, ഹ്യൂമൺ റിസോഴ്‌സസ് , ഇൻഫർമേഷൻ സിസ്റ്റം , ലീഗൽ എന്നിവയിലാണ് ശേഷിക്കുന്ന ഒഴിവുകൾ

എഞ്ചിനീയറിംഗ് വിഭാഗം


മെക്കാനിക്കൽ -22 , ഇലക്ട്രിക്കൽ-17 , ഇൻസ്ട്രുമെന്റേഷൻ -11 , സിവിൽ-10 , ഫയർ ആൻഡ് സേഫ്റ്റി -6 എന്നിങ്ങനെയാണ് എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ ഒഴിവുകൾ . ഇ-1 ,ഇ-2 ,ഇ-3 ,ഇ-4 എന്നീ ഗ്രേഡുകളിലാണ് ഒഴിവുകൾ.

യോഗ്യത-ബന്ധപ്പെട്ട വിഷയത്തിൽ നാലുവർഷത്തെ ഫുൾടൈം റെഗുലർ എഞ്ചിനീയറിംഗ് ബിരുദം/ഫയർ എൻജിനീയറിങ്ങിൽ അല്ലെങ്കിൽ ഫയർ ആൻഡ് സേഫ്റ്റിയിലോ ഫുൾ ടൈം. ബി.ഇ./ബി.ടെക്.(60 ശതമാനം മാർക്കോടെ ആയിരിക്കണം യോഗ്യത നേടിയിരിക്കേണ്ടത്. എസ്.സി.,എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്കു മതി).

ഇ-1 ഗ്രേഡിലേക്കു അപേക്ഷിക്കാൻ പ്രവർത്തനപരിചയം ആവശ്യമില്ല. ഇ-2-3 വർഷം,ഇ-3 -6 വർഷം,ഇ-4-9 വർഷം എന്നിങ്ങനെ ആണ് മറ്റു ഗ്രേഡുകളിലേക്കു അപേക്ഷിക്കാനുള്ള പരിചയം.

പ്രായപരിധി – ഇ-1 – 25 വയസ്സ് , ഇ-2 -29 വയസ്സ് ,ഇ-3 -34 വയസ്സ് , ഇ-4 -38 വയസ്സ് എന്നിങ്ങനെയാണ് ഓരോ ഗ്രേഡിലേക്കും അപേക്ഷിക്കാനുള്ള പ്രായപരിധി.

ശമ്പളം – ഇ-1 – 40000 മുതൽ 140000 രൂപ. , ഇ-2 -50000 മുതൽ 160000 രൂപ. ,ഇ-3 -60000 മുതൽ 180000 രൂപ. , ഇ-4 -70000 മുതൽ 200000 രൂപ.

മറ്റു ഒഴിവുകൾ


ഫിനാൻസ് -2 , ഹ്യൂമൻ റിസോഴ്‌സസ് – 2 ,ഇൻഫർമേഷൻ സിസ്റ്റം -1 ,ലീഗൽ 1 എന്നിങ്ങനെ ആണ് ഒഴിവുകൾ . എല്ലാ ഒഴിവുകളും ഇ-1 ,ഗ്രേഡിലാണ്.
ഉയർന്ന പ്രായം 28 വയസ്, ഒരു വർഷത്തെ പ്രവർത്തന പരിചയം ഉള്ളവർ ആയിരിക്കണം.

യോഗ്യത

ഫിനാൻസ് -ഐ.സി.എ.ഐ.യുടെ സി.എ. യോഗ്യത നേടിയിരിക്കണം.

ഹ്യൂമൺ റിസോഴ്‌സസ്- എച്.ആർ./പേർസണൽ മാനേജ്‌മന്റ് /ഇൻഡസ്ട്രിയൽ റിലേഷൻസ് / സൈക്കോളജിയിൽ ദ്വിവത്സര ഫുൾടൈം പി.ജി. അല്ലെങ്കിൽ എച്.ആർ./പേർസണൽ മാനേജ്‌മന്റ് സ്പെഷ്യലൈസേഷനോട് നേടിയ എം.ബി.എ.

ഇൻഫൊർമേഷൻസ് സിസ്റ്റംസ് – ഇലക്ട്രോണിക്സ് /ടെലികമ്മ്യൂണിക്കേഷൻസ് /ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ്/ കമ്പ്യൂട്ടർ സയൻസ് /ഐ.ടി.യിൽ 4 വർഷത്തെ ഫുൾ ടൈം ബി.എ./ബി.ടെക്. അല്ലെങ്കിൽ ത്രിവത്സര ഫുൾടൈം എം.സി.എ /എം.സി.എസ്. അല്ലെങ്കിൽ ദ്വിവത്സര ഫുൾടൈം എം.ബി.എ /എം.എം.എസ്.(ഐ.ടി.യിലോ സിസ്റ്റംസിലോ കമ്പ്യൂട്ടർ സയൻസിലോ സ്പെഷ്യലൈസേഷനോടെ)

ലീഗൽ- ബിരുദത്തിനു ശേഷം നേടിയ ത്രിവത്സര നിയമകോഴ്‌സ് , അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസിനുശേഷം നേടിയ പഞ്ചവത്സര നിയമകോഴ്‌സ്.

മാർക്ക് നിബന്ധനയുൾപ്പടെ ഉള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തു പരീക്ഷ /അഭിമുഖം ഉണ്ടായിരിക്കും . സിലബസ് ഉൾപ്പടെയുള്ള വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.ഉയർന്ന പ്രായപരിധിയിൽ അർഹരായ വിഭാഗങ്ങൾക്ക് ഇളവുണ്ടായിരിക്കും.

ഫീസ്: 500 രൂപ (എസ്.സി.,എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല) ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്.

അപേക്ഷിക്കേണ്ട വിധം – www.hrrl.in എന്ന വെബ്സൈറ്റിൽ നൽകിയ വിജ്ഞാപനം വായിച്ചു മനസിലാക്കി ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി : ഏപ്രിൽ 24

Important Links
Notification Click Here
Apply Online Click Here

Tags

Related Articles

Back to top button
error: Content is protected !!