Job NotificationsLatest Updates

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിൽ 11 പ്രൊജക്റ്റ് സ്റ്റാഫ് ഒഴിവുകൾ

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിൽ 11 ഒഴിവുകൾ. താത്കാലിക നിയമനമാണ്. കോവിഡ്-19 ടെസ്റ്റിംഗിലേക്കാണ് അവസരം. ഓൺലൈൻ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

സീനിയർ പ്രൊജക്റ്റ് അസ്സോസിയേറ്റ്-2


യോഗ്യത-ബയോടെക്നോളജി/വൈറോളജി/മൈക്രോബയോളജി/ബയോകെമിസ്ട്രി/എം.എസ്.സി./എം.ടെക്./എം.വി.എസ്.സി. അല്ലെങ്കിൽ പി.എച്.ഡി.

പ്രായപരിധി-40 വയസ്സ്.

പ്രൊജക്റ്റ് അസ്സോസിയേറ്റ് -I-4


യോഗ്യത-ബയോകെമിസ്ട്രി/മൈക്രോ ബയോളജി/വൈറോളജി/എം.വി.എസ്.സി., ബിരുദാനന്തര ബിരുദം.

പ്രായപരിധി-35 വയസ്സ്.

പ്രൊജക്റ്റ് അസ്സോസിയേറ്റ് -I-1


യോഗ്യത – എം.എസ്.സി. കെമിസ്ട്രി.

പ്രായപരിധി-35 വയസ്സ്.

ലബോറട്ടറി അസിസ്റ്റന്റ്-4


യോഗ്യത- ബയോടെക്നോളജി/മൈക്രോബയോളജി/വൈറോളജി/മെഡിക്കൽ ലബോറട്ടറി ടെക്നോളജി ബി.എസ്.സി./ഡിപ്ലോമ.
പ്രായപരിധി-50 വയസ്സ്.

വിശദവിവരങ്ങൾക്കായി www.iip.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക .സ്കൈപ്പ് വഴിയായിരിക്കും അഭിമുഖം ഉണ്ടായിരിക്കുക.

അഭിമുഖത്തിനായി ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിലിലേക്കു അനുബന്ധരേഖകൾ അയക്കണം. തുടർന്നുള്ള നിർദേശത്തിനടിസ്ഥാനത്തിലായിരിക്കും അഭിമുഖം.

രേഖകൾ അയക്കേണ്ട അവസാനതീയതി ഏപ്രിൽ 17.

Tags

Related Articles

Back to top button
error: Content is protected !!