Job NotificationsLatest Updates

ഖരഗ്പൂർ ഐ.ഐ.ടി.യിൽ ഒഴിവുകൾ

പശ്ചിമബംഗാളിലെ ഖരഗ്പൂർ ഐ.ഐ.ടി.യുടെ ഭാഗമായ ഡോ. ബി.സി.റോയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസേർച്ചിൽ 11 ഒഴിവുകളുണ്ട്.

മെഡിക്കൽ സൂപ്രണ്ട് -1


ആദ്യം അഞ്ചുവർഷത്തേക്കായിരിക്കും നിയമനം. മികച്ച പ്രവർത്തനം നടത്തുന്നവർക്ക് അഞ്ചു വർഷം കൂടി നീട്ടിനൽകും.

യോഗ്യത – മെഡിക്കൽ ബിരുദം, ബിരുദാനന്തര ബിരുദം(എം.ഡി./എം.എസ്./എം.എച്ച്.എ.). ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ 10 വർഷത്തെ പ്രവർത്തിപരിചയം.

ശമ്പളം-1,44,200-2,18,200 രൂപ.
പ്രായപരിധി- 57 വയസ്സ്.

ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ -1


മൂന്നുവർഷത്തേക്കാണ് നിയമനം. മികച്ച പ്രവർത്തനം നടത്തുന്നവർക്ക് അഞ്ചു വർഷം വരെ കരാർ നീട്ടിക്കൊടുക്കും.

യോഗ്യത -ഐ.ഐ.ടി./സർവകലാശാല/കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ അസിസ്റ്റന്റ് രജിസ്‌ട്രാർ അല്ലെങ്കിൽ തത്തുല്യപദവിയിൽ പ്രവർത്തിച്ച അഞ്ചുവർഷത്തെ പരിചയം. ഗവേഷണസ്ഥാപനങ്ങളിലോ,ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിലോ പ്രവർത്തിച്ച പരിചയം.

ശമ്പളം-78,800-2,09,200 രൂപ.
പ്രായപരിധി- 50 വയസ്സ്.

സ്റ്റാഫ് നേഴ്സ് -9 (ജനറൽ-6 ,എസ്.സി-1 ,എസ്.ടി.-1 ,ഒ.ബി.സി.-1 )


യോഗ്യത- ഹയർ സെക്കന്ററി , ജനറൽ നഴ്സിങ്ങിൽ മൂന്നുവർഷത്തെ അംഗീകൃത കോഴ്സ് , മൂന്നുവർഷത്തെ പ്രവർത്തി പരിചയം.

ശമ്പളം-35,400-1,12,400 രൂപ.
പ്രായപരിധി- 30 വയസ്സ്.

അപേക്ഷ www.iitkgp.ac.in/non-teaching-positions എന്ന ലിങ്കിലൂടെ ഓൺലൈനായാണ് അയക്കേണ്ടത്.

ഇതിന്റെ ഹാർഡ് കോപ്പി ഒപ്പിട്ടതിനു ശേഷം Assistant Registrar(E-III), Indian Institute of Technology Kharagpur, West Bengal-721 302 എന്ന വിലാസത്തിൽ അയക്കണം.

കവറിനു പുറത്തു അപേക്ഷ അയക്കുന്ന തസ്തിക വ്യക്തമാക്കിയിരിക്കണം.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – മെയ് 15.

 

Important Links
Medical Superintendent and
Chief Administrative Officer
Staff Nurse
official Notification Click Here Click Here
Apply Online Click Here Click Here

Tags

Related Articles

Back to top button
error: Content is protected !!