Job NotificationsLatest Updates

റെയിൽവേയിൽ 646 അവസരങ്ങൾ

സതേൺ 646


ചെന്നൈ-600

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സതേൺ റെയിൽവേയുടെ ചെന്നൈ ഡിവിഷനിൽ ആർക്കോണത്തു പ്രവർത്തിക്കുന്ന ഡിവിഷണൽ റെയിൽവേ ആശുപത്രിയിൽ 600 അവസരങ്ങൾ. മെഡിക്കൽ/പാരാമെഡിക്കൽ വിഭാഗക്കാർക്കാണ് അവസരങ്ങൾ .മൂന്ന് മാസത്തേക്കുള്ള കരാർ നിയമനമാണ്.ടെലിഅഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

കോൺട്രാക്ട് മെഡിക്കൽ പ്രാക്റ്റീഷണർ(ഡോക്ടർസ്)-72

യോഗ്യത- എം.ബി.ബി.എസും., ഇന്ത്യൻ മെഡിക്കൽ കൗൺസിൽ രേജിസ്ട്രേഷനും. 2 വർഷത്തെ പ്രവർത്തി പരിചയവും അഭലഷണീയം.

പ്രായപരിധി-50 വയസ്സ്.

നഴ്സിംഗ് സ്റ്റാഫ് -120

യോഗ്യത- ജനറൽ നഴ്സിംഗ് ഡിപ്ലോമ/ബി.എസ്.സി.നഴ്സിംഗ്.

പ്രായപരിധി-20 -40 വയസ്സ്

ലാബ് അസിസ്റ്റന്റ് -24

യോഗ്യത -പ്ലസ് ടു സയൻസും മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമയും

പ്രായപരിധി-18 -33 വയസ്സ്.

റേഡിയോഗ്രാഫർ-24

യോഗ്യത- കെമിസ്ട്രി ആൻഡ് ഫിസിക്സ് പ്ലസ് ടുവും റേഡിയോഗ്രഫി /എക്സ്-റേ ടെക്‌നീഷ്യൻ /റേഡിയോ ഡയഗ്നോസിസ് ടെക്‌നോളജി 2 വർഷത്തെ ഡിപ്ലോമ.

പ്രായപരിധി-18 -33 വയസ്സ്.

ഹോസ്പിറ്റൽ അറ്റന്റന്റ്-120

യോഗ്യത- പത്താം ക്ലാസ് വിജയം.ഐ.സി.യു./ഡയാലിസിസ് യുണിറ്റിലുള്ള പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

പ്രായപരിധി-18 -30 വയസ്സ്.

ഹൌസ് കീപ്പിങ് അസിസ്റ്റന്റ് (സഫായിവാല ) – 240

യോഗ്യത-പത്താം ക്ലാസ് വിജയം.

പ്രായപരിധി-18 -30 വയസ്സ്.

വിശദവിവരങ്ങൾക്കായി www.sr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഒ.ബി.സി.വിഭാഗത്തിന് 3 വർഷവും എസ്.സി./എസ്.ടി.വിഭാഗത്തിന് 5 വർഷവും വയസിളവ് ലഭിക്കും.

ടെലിഫോൺ അഭിമുഖത്തിന് മുൻപ് വിജ്ഞാപനത്തിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്തിരിക്കണം.ടെലിഫോൺ അഭിമുഖത്തിന്റെ സമയവും തീയതിയും ഉദ്യോഗാർഥിയെ ഫോണിലൂടെ അറിയിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 17.

പെരമ്പൂർ -46

സതേൺ റെയിൽവെയുടെ ചെന്നൈ ഡിവിഷനിൽ പ്രവർത്തിക്കുന്ന പെരമ്പൂർ റെയിൽവെ ആശുപത്രിയിൽ 46 ഒഴിവുകൾ.

ഡോക്ടർമാർക്കാണ് അവസരം.ഓൺലൈൻ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

ഇന്റൻസിവിസ്റ്സ്-12 , ഫിസിഷ്യൻ -6 ,ജി.ഡി.എം.ഒ.-28 എന്നിങ്ങനെയാണ് ഒഴിവുകൾ. എല്ലാ തസ്തികയിലേക്കും അപേക്ഷിക്കാൻ പ്രവൃത്തിപരിചയം ആവശ്യമാണ്. മുകളിൽ കൊടുത്തിരിക്കുന്ന ഒഴിവുകളിലേക്ക്‌ വിരമിച്ചവർക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കാനായി [email protected] എന്ന മെയിലിലേക്കു അനുബന്ധരേഖകൾ അയക്കുക.

ഷോർട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് 9003160520, 9003160524 എന്നീ നമ്പറുകളിൽ നിന്ന് വാട്സ് ആപ്പ് കോളിലൂടെയായിരിക്കും അഭിമുഖം ഉണ്ടായിരിക്കുക .

അഭിമുഖം ഏപ്രിൽ 17 രാവിലെ 11 മണിക്ക്.

അപേക്ഷകൾ ഏപ്രിൽ 17 രാവിലെ 9 മണി വരെ അയക്കാവുന്നതാണ്.

Tags

Related Articles

Back to top button
error: Content is protected !!