സൗത്ത് ഈസ്റ്റ് സെൻട്രൽ 31 മെഡിക്കൽ സ്റ്റാഫ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ റായ്പ്പൂർ ഡിവിഷനിൽ മെഡിക്കൽ സ്റ്റാഫുകളെ നിയമിക്കുന്നതിന്റെ ഭാഗമായി 31 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇമെയിൽ വഴി അപേക്ഷിക്കണം.
തസ്തിക , ഒഴിവുകളുടെ എണ്ണം, യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ.
ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ-10
യോഗ്യത- എം.ബി.ബി.എസ്.
പ്രായപരിധി- 53 വയസ്സ്.
സ്പെഷ്യലിസ്ററ്-4
യോഗ്യത – മെഡിസിൻ/പൾമോനോളജി/അനസ്തേഷ്യ /പാത്തോളജി എം.ഡി./ഡി.എൻ.ബി.
പ്രായപരിധി-53 വയസ്സ്.
സ്റ്റാഫ് നേഴ്സ് -12
യോഗ്യത-ജനറൽ നഴ്സിംഗ്,ബി.എസ്.സി.നഴ്സിംഗ്. ഐ.സി.യു. രോഗികളെ പരിചരിച്ച പ്രവർത്തിപരിചയം അഭിലഷണീയം.
പ്രായപരിധി-20 -൪൦ വയസ്സ്.
ഫാർമസിസ്റ്റ്-2
യോഗ്യത – പ്ലസ് ടുവും ഫാർമസിയിൽ ഡിപ്ലോമ/ബിരുദം.
പ്രായപരിധി-20 -33 വയസ്സ്.
ലാബ് സൂപ്രണ്ട് -3
യോഗ്യത- ബി.എസ്.സി. വിത്ത് ബിയോകെമിസ്ട്രി/ബയോളജി ലൈഫ് സയൻസ് തത്തുല്യം. അല്ലെങ്കിൽ മെഡിക്കൽ ലാബ് ടെക്നോളജി ഡിപ്ലോമ/ബി.എസ്.സി.
പ്രായപരിധി-18-33 വയസ്സ്.
വിശദവിവരങ്ങൾക്കായി www.secr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനായി വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ചു അനുബന്ധ രേഖകളുമായി [email protected]
എന്ന ഇ-മെയിലിലേക്കു അയക്കുക.അഭിമുഖം ഓൺലൈനായി നടത്തും.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 14.