Job Notifications

ഇന്റർനാഷണൽ ഐ.ടി. ഇൻസ്റ്റിട്യൂട്ടിൽ 17 ഒഴിവുകൾ

ഛത്തീസ്ഗഢിലെ നവറായ്‌പൂരിൽ പ്രവർത്തിക്കുന്ന ഡോ.ശ്യാമപ്രസാദ് മുഖർജി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 17 അവസരങ്ങൾ.
ജൂനിയർ റിസർച്ച് ഫെലോ/റിസർച്ച് അസോസിയേറ്റ് വിഭാഗത്തിലും അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലുമാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കണം.

അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം

അസിസ്റ്റന്റ് സ്പോർട്സ് ഓഫീസർ-1

യോഗ്യത- ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദവും ബിരുദാന്തരബിരുദവും. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്ഞാനം. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

പ്രായപരിധി-25 -50 വയസ്സ്.

സ്റ്റാഫ് നേഴ്സ് -1

യോഗ്യത-നഴ്സിംഗ് ബിരുദം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്ഞാനം.മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി- 20-50വയസ്സ്.

ജൂനിയർ എസ്റ്റേറ്റ് ഓഫീസർ-1

യോഗ്യത-എം.കോം./സി.എ./ഐ.സി.ഡബ്ള്യു.എയും കമ്പ്യൂട്ടർ പരിജ്ഞാനവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി-25 -50 വയസ്സ്.

എസ്റ്റേറ്റ് ഓഫീസർ -1

യോഗ്യത-സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ ബി.എ./ബി.ടെക്. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി-25 -50 വയസ്സ്.

ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ-1

യോഗ്യത-ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും,മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി-25 -50 വയസ്സ്.

ജൂനിയർ റിസർച്ച് ഫെലോ-6
റിസർച്ച് അസ്സോസിയേറ്റ് -6

യോഗ്യത-ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക്സ്/ഇൻട്രുമെന്റേഷൻ എൻജിനിയറിങ് ബിരുദം.

ഗവേഷണം/സോഫ്റ്റ്‌വെയർ പരിചയം എന്നിവയുണ്ടായിരിക്കണം.ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് ബിരുദാനന്തരബിരുദവും ഗേറ്റ്/നെറ്റ് എന്നിവയുണ്ടായിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iiitnr.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ജൂനിയർ റിസർച്ച് ഫെലോ/റിസർച്ച് അസോസിയേറ്റ് വിഭാഗത്തിൽ അപേക്ഷിക്കേണ്ട അവസാനതീയതി ഏപ്രിൽ 30 .

അഡ്മിനിസ്ട്രേറ്റിവ് തസ്തികയിലേക്ക്‌ അപേക്ഷിക്കേണ്ട അവസാനതീയതി : മെയ് 14

 

Important Links
Notification Click Here

Tags

Related Articles

Back to top button
error: Content is protected !!