Job NotificationsLatest Updates

ഇന്ത്യൻ ഓയിലിൽ ഓഫീസർ,എഞ്ചിനീയർ ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഓഫീസർ(ഫിനാൻസ്),എഞ്ചിനീയർ/ഓഫീസർ, ഗ്രാജുവേറ്റ് അപ്രന്റീസ് എഞ്ചിനിയേർസ് ഒഴിവുകളിലാണ് അവസരം. ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തിൽ വ്യകതമാക്കിയിട്ടില്ല.

അസിസ്റ്റന്റ് ഓഫീസർ(ഫിനാൻസ്)


യോഗ്യത – കുറഞ്ഞത്  55 ശതമാനം മാർക്കോടെ (എസ്.സി,എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം) ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം.
സി.എ.,സി.എം.എ. ഇന്റർമീഡിയറ്റ് പാസ്./തത്തുല്യവും അതിനുശേഷം ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പരിചയം.

സി.എ./സി.എം.എ., ഫൈനൽ പരീക്ഷ പാസായവർ അപേക്ഷിക്കാൻ അർഹരല്ല.

ശമ്പളം -തുടക്കത്തിൽ 40,000 രൂപ അടിസ്ഥാന ശമ്പളവും ഡി.എ.യും അലവൻസുകളും ലഭിക്കും.

പ്രായപരിധി -2020 ജൂൺ 30 നു 30 വയസ്സു കവിയരുത്. എസ്.സി.,എസ്.ടി., വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി.(എൻ.സി.ൽ.) വിഭാഗക്കാകർക്കു മൂന്ന് വർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്കും വിമുക്ത ഭടന്മാർക്കും നിയമാനുസൃത ഇളവും ലഭിക്കും.

സർവീസ് ബോണ്ട്- തിരഞ്ഞെടുക്കപെടുന്നവർ സർവീസ് ബോണ്ട് നൽകണം. ജനറൽ വിഭാഗത്തിന് 2 ലക്ഷം രൂപയാണ് ബോണ്ട്. എസ്.സി.,എസ്.ടി.,ഒ.ബി.സി.(എൻ.സി.എൽ..), ഇ.ഡബ്ള്യു.എസ്. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 35000 രൂപ മതി.

എഞ്ചിനിയേർസ്/ഓഫീസേഴ്‌സ് /ഗ്രാജുവേറ്റ് അപ്രന്റീസ് എഞ്ചിനിയേർസ്


കെമിക്കൽ ,സിവിൽ എൻജിനിയറിങ് വിഷയങ്ങളിലാണ് അവസരം. ബന്ധപ്പെട്ട വിഷയങ്ങളിലെ ഗേറ്റ് 2020 സ്കോർ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. 2019 ലെയോ അതിനു മുൻപുള്ള വർഷങ്ങളിലേയോ ഗേറ്റ് മാർക്ക് പരിഗണിക്കില്ല.

ശമ്പളം /സ്റ്റൈപ്പന്റ്- എഞ്ചിനിയേർസ് /ഓഫീസർസ് തസ്തികകളിൽ തുടക്കത്തിൽ  E2 (പ്രതിമാസം 50000 രൂപ അടിസ്ഥാന ശമ്പളവും മറ്റു ആനുകൂല്യങ്ങളും) സ്കെയിലിലായിരിക്കും നിയമനം. അപ്രന്റീസുകൾക്കു പ്രതിമാസ സ്റ്റൈപ്പന്റ് ആയിരിക്കും. ഒരു വർഷമാണ് അപ്രന്റിസ്‌ഷിപ്പ്‌ കാലാവധി. അപ്രന്റിസ്‌ഷിപ്പ് തൃപ്തികരമെങ്കിൽ അവരെ കമ്പനി സ്വീകരിക്കും.

പ്രായപരിധി- 2020 ജൂൺ 30 നു 26 വയസു കവിയരുത്.എസ്.സി.,എസ്.ടി., വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി.(എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തേയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

സർവീസ് ബോണ്ട്  – അസിസ്റ്റന്റ് ഓഫീസർ (ഫിനാൻസ്), എഞ്ചിനിയേർസ്/ഓഫീസർസ് തസ്‌തികകളിലേക്കു തിരഞ്ഞെടുക്കപ്പെട്ടാൽ സർവീസ് ബോണ്ട് നൽകണം. ജനറൽ വിഭാഗത്തിന് 3 ലക്ഷവും, ഇ.ഡബ്ള്യു.എസ്.,എസ്.സി.,എസ്.ടി.,ഒ.ബി.സി.(എൻ.സി.എൽ) വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 50000 രൂപയാണ് സർവീസ് ബോണ്ട്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iocl.com  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

എല്ലാ തസ്തികകളിലേക്കും ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷിക്കേണ്ട അവസാനതീയതി :  മെയ് 6.

Related Articles

Back to top button
error: Content is protected !!