
കേന്ദ്രസർക്കാർ സ്ഥാപനമായ ബ്യൂറോ ഓഫ് ഫാർമ പബ്ലിക് സെക്ടർ അണ്ടർടേക്കിങ്സ് ഓഫ് ഇന്ത്യ(ബി.പി.പി.ഐ.) യുടെ കീഴിലുള്ള പ്രധാൻമന്ത്രി ഭാരതീയ ജൻഔഷധി പരിയോജനയിൽ 24 ഒഴിവുകൾ.താൽകാലിക നിയമനമാണ്.
ജൂനിയർ മാർക്കറ്റിങ് ഓഫീസർ തസ്തികയിൽ 20 അവസരങ്ങൾ. ഇ-മെയിൽ വഴി അപേക്ഷിക്കണം.
അസിസ്റ്റന്റ് ജനറൽ മാനേജർ(പ്രൊക്യൂർമെൻറ്)-1
ഡൽഹിയിലോ ദേശീയ തലസ്ഥാനമേഖലയിലോ ആകും നിയമനം.
യോഗ്യത-ബി.ഫാർമ/ബി.എസ്.സി.ബയോടെക്, 15 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി- 45 വയസ്സ്.
ശമ്പളം- 70,000-2,00,000 രൂപ.
മാനേജർ(പ്രൊക്യൂർമെൻറ്)-1
ഡൽഹിയിലോ ദേശീയ തലസ്ഥാനമേഖലയിലോ ആകും നിയമനം.
യോഗ്യത-ബി.ഫാർമ/ബി.എസ്.സി.ബയോടെക്, 8 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി- 35 വയസ്സ്.
ശമ്പളം- 60,000-1,80,000 രൂപ.
ജൂനിയർ മാർക്കറ്റിങ് ഓഫീസർ/മാർക്കറ്റിങ് ഓഫീസർ-20
നിയമനം ഇന്ത്യയിൽ എവിടെയുമാകാം.
യോഗ്യത-ബി.ഫാർമ./ബി.എസ്.സി.,ബി.ബി.എ.. ജൂനിയർ മാർക്കറ്റിങ് ഓഫീസർക്ക് ഒരു വർഷത്തെയും മാർക്കറ്റിങ് ഓഫീസർക്ക് രണ്ടുവർഷത്തെയും പ്രവൃത്തിപരിചയം.
പ്രായപരിധി- 30 വയസ്സ്.
ശമ്പളം- 20,000- 80,000രൂപ./25,000-87,000 രൂപ
എക്സിക്യൂട്ടീവ്(ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ)-1
അസമിലെ ഗുവാഹട്ടിയിലാണ് നിയമനം.
യോഗ്യത-ബി.സി.എ./ബി.എസ്.സി. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി- 30 വയസ്സ്.
ശമ്പളം- 25,000- 87,000രൂപ.
എക്സിക്യൂട്ടീവ്(ക്വാളിറ്റി ആൻഡ് റഗുലേറ്ററി)-1
ഡൽഹിയിലോ ദേശീയ തലസ്ഥാനമേഖലയിലോ ആകും നിയമനം.
യോഗ്യത- ബി.ഫാർമ.
പ്രായപരിധി- 30 വയസ്സ്.
ശമ്പളം- 25,000- 87,000രൂപ.
അപേക്ഷാഫോറവും വിശദവിവരങ്ങളും www.janaushadhi.gov.in എന്ന വെബ്സൈറ്റിൽനിന്നും ലഭിക്കും. അപേക്ഷകൾ [email protected] എന്ന ഇ-മെയിലിൽ അയക്കണം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 30.
അപേക്ഷ സമർപ്പിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇമെയിൽ വഴിയോ തപാൽ മാർഗമോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് http://janaushadhi.gov.in/ സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
Website | Click Here |