Job Notifications

കിഫ്ബിയിൽ അഡ്വൈസർ

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി മെയ് 30

കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ അഡ്വൈസർ തസ്തികയിൽ ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. എക്സ്പെർട്ടുകൾക്കാണ് അവസരം. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.

ഒഴിവുള്ള തസ്തികകൾ- സീനിയർ പ്രൊജക്റ്റ് അഡ്വൈസർ, പ്രൊജക്റ്റ് അഡ്വൈസർ, ജൂനിയർ പ്രൊജക്റ്റ് അഡ്വൈസർ, സീനിയർ ടെക്നിക്കൽ അഡ്വൈസർ ,ടെക്നിക്കൽ അഡ്വൈസർ.

യോഗ്യത- ബിരുദാനന്തരബിരുദം. പ്രശസ്തസ്ഥാപനത്തിൽ പ്രവൃത്തിപരിചയമുള്ളവർക്ക് ബിരുദാനന്തരബിരുദ യോഗ്യതയിൽ ഇളവുകളുണ്ട്. സീനിയർ പ്രൊജക്റ്റ് അഡ്വൈസർ തസ്തികയിൽ 20 വർഷവും,പ്രൊജക്റ്റ് അഡ്വൈസർ തസ്തികയിൽ 15 വർഷവും ജൂനിയർ പ്രൊജക്റ്റ് അഡ്വൈസർ തസ്തികയിൽ 5 വർഷവും പ്രൊജക്റ്റ് മാനേജ്‌മന്റ് ആൻഡ് എഞ്ചിനിയറിങ് പ്രവൃത്തിപരിചയവുമുണ്ടായിരിക്കണം.

സീനിയർ ടെക്നിക്കൽ അഡ്വൈസർ തസ്തികയിൽ 10 വർഷത്തെ പ്രവൃത്തിപരിചയത്തോടെ വിരമിച്ചവർക്കും ടെക്നിക്കൽ അഡ്വൈസർ തസ്തികയിൽ 5 വർഷത്തെ പ്രവൃത്തിപരിചയത്തോടെ വിരമിച്ചവർക്കുമാണ് അപേക്ഷിക്കാനാവുക.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerela.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി മെയ് 30.

Tags

Related Articles

Back to top button
error: Content is protected !!