Job Notifications

ഏറ്റവും പുതിയ സർക്കാർ ജോലി ഒഴിവുകൾ

യുഎഇയിലെ ഇൻഡസ്ട്രിയൽ ക്ലിനിക്കിൽ ഒഴിവുകൾ


ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് എംബിബിഎസ് ഡോക്ടർമാരെയും ബി.എസ്‌സി നഴ്‌സുമാരെയും എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻമാരെയും തിരഞ്ഞെടുക്കുന്നു (പുരുഷൻമാർ മാത്രം).

മൂന്ന് വർഷം എമർജൻസി വിഭാഗത്തിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾ www.odepc.kerala.gov.in യിൽ മാർച്ച് 10നകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

വിവരാവകാശ കമ്മീഷണർ നിയമനം


കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ കമ്മീഷണറുടെ നിലവിലുളള ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുളള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുളള മേഖലകൾ എന്നീ വിവരങ്ങൾ സഹിതം മാർച്ച് 15 വൈകിട്ട് അഞ്ചിനു മുൻപ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലോ അല്ലെങ്കിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ അയക്കണം. വൈകിക്കിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങളും അപേക്ഷിക്കുവാനുളള പ്രൊഫോർമയും കേരള സർക്കാരിന്റെ വെബ്‌സൈറ്റായ www.gad.kerala.gov.in ൽ ലഭിക്കും.

 

ജനപഥം റേഡിയോ പരിപാടി: പാനലിലേക്ക് അപേക്ഷിക്കാം


വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രതിവാര റേഡിയോ പരിപാടിയായ ജനപഥത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് രചനയും നിർമ്മാണ ചുമതലയും നിർവഹിക്കുന്നതിന് പ്രൊഡക്ഷൻ അസിസ്റ്റന്റുമാരുടെ പാനൽ രൂപീകരിക്കുന്നു.

ഏതെങ്കിലും വിഷയത്തിലുളള അംഗീകൃത ബിരുദവും ജേർണലിസത്തിൽ ഡിപ്ലോമയും, റേഡിയോ പരിപാടികളുടെ നിർമ്മാണത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തിൽ കുറയാത്ത മുൻപരിചയവും ഉളളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 20-40 ആണ്.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് ഏഴിന് വൈകിട്ട് അഞ്ചു വരെയാണ്.

അപേക്ഷ അയക്കേണ്ട വിലാസം: ഡയറകടർ, വിവര പൊതുജന സമ്പർക്ക വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-1.

നിർഭയസെല്ലിൽ കരാർ നിയമനം


വനിത ശിശുവികസന വകുപ്പിന്റെ നിർഭയസെല്ലിലെ ലീഗൽ ഡെസ്‌ക്കിൽ സ്റ്റേറ്റ് ലീഗൽ കൗൺസിലർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.
സ്റ്റേറ്റ് ലീഗൽ കൗൺസിലർക്ക് എൽ.എൽ.ബി.യും 10 വർഷത്തിൽ കൂടുതൽ പ്രവർത്തന പരിചയവും (പോക്‌സോ, ജെ.ജെ. ആക്ടുകൾ, സോഷ്യൽ ലെജിസ്ലേഷൻ) വേണം.

പ്രതിമാസം 30,000 രൂപ ഹോണറേറിയം. ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ബിരുദം വേണം. മലയാളം ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് അറിയണം. 5-7 വർഷത്തെ പ്രവർത്തനപരിചയവും കമ്പ്യൂട്ടർ നെറ്റ് വർക്കിംഗിലുള്ള പ്രാവീണ്യവും ഉണ്ടായിരിക്കണം. പ്രതിമാസം 20,350 രൂപ ഹോണറേറിയം.

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും മാർച്ച് ഏഴിന് വൈകിട്ട് അഞ്ചിനു മുൻപ് സ്റ്റേറ്റ് കോർഡിനേറ്റർ, നിർഭയസെൽ, ചെമ്പക നഗർ, ഹൗസ് നം. 40, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.

അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) താല്കാലിക നിയമനം


സംസ്ഥാനത്തെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) താല്കാലിക ഒഴിവുണ്ട്. പ്രായപരിധി ജനുവരി ഒന്നിന് 41 വയസ്സ് കവിയാൻ പാടില്ല. വനിതകളെയും അംഗപരിമിതരെയും പരിഗണിക്കില്ല. ശമ്പളം പ്രതിമാസം 15,000 രൂപ. ബി.ടെക് ഇലക്ട്രിക്കൽ എൻജിനിയറിങ് യോഗ്യതയും പ്രസിദ്ധമായ വ്യവസായ സ്ഥാപനത്തിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവും വേണം.

ഇത് കളിമൺ നിർമ്മാണത്തിലോ/ കളിമൺപാത്ര നിർമ്മാണത്തിലോ ആകുന്നത് അഭിലഷണീയം. നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് അഞ്ചിന് തൊട്ടടുത്തുള്ള പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.

എഞ്ചിനീയർ നിയമനം


പ്രധാന മന്ത്രി കൃഷി സീഞ്ചായി യോജന പദ്ധതിയിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ എഞ്ചിനീയറെ നിയമിക്കുന്നു. അഗ്രിക്കൾച്ചർ എഞ്ചിനീയറിങ്ങിൽ ബിരുദമോ ഡിപ്ലോമയോ അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉളളവർക്ക് അപേക്ഷിക്കാം.

നീർത്തട പരിപാലന പദ്ധതി, മണ്ണ് ജല സംരക്ഷണം മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്കും പ്രദേശത്ത് സ്ഥിരതാമസമാക്കിയവർക്കും മുൻഗണന. യോഗ്യതയുള്ളവർ അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലുകൾ സഹിതം ഏഴിന് രാവിലെ 10.30 ന് ഇൻ്റർവ്യൂവിൽ പങ്കെടുക്കുന്നതിന് എറണാകുളം ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2422221

Tags

Related Articles

Back to top button
error: Content is protected !!