Job NotificationsLatest Updates

മലപ്പുറം ഗോത്രബന്ധു പദ്ധതി : 29 ഒഴിവുകൾ

മലപ്പുറം ജില്ലയിൽ പട്ടികവിദ്യാർഥികൾ പഠിക്കുന്ന 29 സർക്കാർ /എയ്ഡഡ് പ്രൈമറി ക്ലാസ്സുകളുള്ള സ്കൂളുകളിൽ ഗോത്രബന്ധു പദ്ധതി പ്രകാരം മെന്റർ ടീച്ചർമാരെ നിയമിക്കുന്നു. വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുഖ്യ പിന്നോക്കഗോത്രവർഗവിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

യോഗ്യത-ടി.ടി.സി./ഡി.എഡ്./ ബി.എഡ്. ഗോത്രവർഗ ഭാഷ,സംസ്കാരം,ഗോത്രവർഗ കലാരൂപങ്ങളിൽ പ്രാവീണ്യവും സാക്ഷരതാ,സർവ്വേ എന്നിവയിലെ പരിചയവും അധിക യോഗ്യതയായി പരിഗണിക്കും.

വിശദവിവരങ്ങൾക്കു നിലമ്പൂർ/എടവണ്ണ/പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ ബന്ധപ്പെടണം.

ഫോൺ നമ്പർ

  • 04931-220315
  • 9496070368
  • 9496070369
  • 9496070400

അപേക്ഷിക്കാനായി വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജാതി,വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം
നിലമ്പൂർ ഐ.ടി.ഡി.പി. ഓഫീസിൽ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി :  ഏപ്രിൽ 30

Tags

Related Articles

Back to top button
error: Content is protected !!