Latest Updates

നാഷണൽ ബുക്ക് ട്രസ്റ്റിൽ അവസരങ്ങൾ

നാഷണൽ ബുക്ക് ട്രസ്റ്റിൽ അവസരങ്ങൾ. നിലവിൽ 5 ഒഴിവുകളാണ് ഉള്ളത്. കരാറടിസ്ഥാനത്തിലാണ് നിയമനം .താത്കാലിക നിയമനം ആണെങ്കിൽ പോലും ചിലപ്പോൾ കാലാവധി നീട്ടിയേക്കാം .

പി.ആർ.അസിസ്റ്റന്റ് -1 ഒഴിവ്

  • യോഗ്യത -ബിരുദം /ജേർണലിസത്തിലോ മാസ്സ് കമ്മ്യൂണിക്കേഷനിലോ ഉള്ള ബിരുദമോ ഡിപ്ലോമയോ ,പബ്ലിക് റിലേഷൻസ് ,മീഡിയ കോ-ഓർഡിനേഷൻ തുടങ്ങിയവയിൽ 2 വർഷത്തെ പരിചയം.
  • ശമ്പളം- 30000 മുതൽ 40000 വരെ.
  • പ്രായപരിധി- 45 വയസ്സ്

കൺസൾറ്റൻറ് ( എസ്റ്റാബ്ലിഷ്‌മെന്റ്)-1 ഒഴിവ്

  • യോഗ്യത – കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലോ ,സ്വയംഭരണാവകാശ സ്ഥാപനങ്ങളിലോ സെക്ഷൻ ഓഫീസറോ അതിനു മുകളിലോ ഉള്ള തസ്തികകളിൽ ജോലി ചെയ്ത 10 വർഷത്തെ പരിചയവും, കമ്പ്യൂട്ടർ പരിജ്ഞാനവും.
  • ശമ്പളം – 45000 രൂപ.
  • പ്രായപരിധി – 65 വയസ്സ്

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – 1 ഒഴിവ്

  • യോഗ്യത – പത്താം ക്ലാസ് , പ്രിന്റിങ് ടെക്നോളജിയിലോ , ബുക്ക് പബ്ലിഷിങ്ങിലോ ഡിപ്ലോമ , 3 വർഷത്തെ പ്രവർത്തിപരിചയം
  • ശമ്പളം – 30000 -40000 രൂപ.
  • പ്രായപരിധി -45 വയസ്സ്

അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ്- 1 ഒഴിവ്

  • യോഗ്യത -ബിരുദം , പ്രവർത്തി പരിചയം
  • ശമ്പളം – 30000 -40000 രൂപ.
  • പ്രായപരിധി – 45 വയസ്സ്

മാർക്കറ്റിങ് അസിസ്റ്റന്റ് – 1 ഒഴിവ്

  • യോഗ്യത -ബിരുദം, എം.ബി.എ./ മാർക്കെറ്റിംഗിൽ പി.ജി.ഡിപ്ലോമ അഭിലഷണീയം.
  • ശമ്പളം – 30000 -40000 രൂപ.
  • പ്രായപരിധി -45 വയസ്സ്

അപേക്ഷിക്കേണ്ട വിധം


അപേക്ഷാഫോമും വിശദ വിവരങ്ങളും www.nbtindia.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.അപേക്ഷ അയക്കേണ്ടത് [email protected] എന്ന ഈമെയിലിൽ ആണ്. സബ്ജെക്ട് ലൈനിൽ  Application for the post of ………………..എന്നത് രേഖപ്പെടുത്തണം. Deputy Director(Estt. & Admin)നു ആണ് അപേക്ഷകൾ അയക്കേണ്ടത്.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 13

Important Links
Official Notification Click Here
More Info Click Here

Tags

Related Articles

Back to top button
error: Content is protected !!