Latest Updates

ഒ.എൻ.ജി.സിയിൽ എച്‌.ആർ. എക്സിക്യൂട്ടീവ്,പി.ആർ.ഒ. ഒഴിവുകൾ

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡിൽ എച്‌.ആർ. എക്സിക്യൂട്ടീവ്, പബ്ലിക് റിലേഷൻ ഓഫീസർ തസ്തികയിലേക്ക് പുതിയ അപേക്ഷകൾ ക്ഷണിക്കുന്നു.

ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല, ആയതിനാൽ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾ ആവശ്യാടിസ്ഥാനത്തിൽ ഇന്ത്യയിൽ ഇവിടെ വേണമെങ്കിലും നിയമിക്കപെടും.

എച്‌.ആർ. എക്സിക്യൂട്ടീവ്

  • യോഗ്യത-പേർസണൽ മാനേജ്‍മെന്റ് /എച്‌.ആർ.ഡി./എച്‌.ആർ.എം./ സ്‌പെഷലൈസ് ചെയ്ത എം.ബി.എ. അല്ലെങ്കിൽ പേർസണൽ മാനേജ്‌മന്റ് /ഐ.ആർ/ ലേബർ വെൽഫെയർ ബിരുദാനന്ദ ബിരുദം. അല്ലെങ്കിൽ ഐ.ഐ.എമ്മിൽ നിന്നുള്ള പി.ജി.ഡി.എം.

പബ്ലിക് റിലേഷൻ ഓഫീസർ

  • പബ്ലിക് റിലേഷൻസ് / ജേർണലിസം /മാസ്സ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദം/ 2 വർഷത്തെ ഡിപ്ലോമ.

പ്രായപരിധി 


30 വയസ്സ് ,എസ്.സി./എസ്.ടി. വിഭാഗത്തിന് 5 വർഷവും ഒബിസി വിഭാഗത്തിന് 3 വർഷവും വയസിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് 


എച്.ആർ.എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ലേബർ വെൽഫെയർ / പേർസണൽ മാനേജ്‌മന്റ് /ഇൻഡസ്ട്രിയൽ റിലേഷൻസ്/ലേബർ ആൻഡ് സോഷ്യൽ വെൽഫെയർ /ഹ്യൂമൻ റിസോർസ് മാനേജ്‌മന്റ് / മാനേജ്‌മന്റ് എന്നിവയിലും പബ്ലിക് റിലേഷൻ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ മാസ്സ് കമ്മ്യൂണിക്കേഷനിലും 2020 യിലെ യു.ജി.സി. നെറ്റ് പാസായിരിക്കണം. ഇതിന്റെ മാർക്കടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട വിധം


യു.ജി.സി. നെറ്റ് ജൂൺ 2020 പരീക്ഷാഫലം വന്നതിനു ശേഷമാണ് ഒ.എൻ.ജി.സിയിലേക്കു അപേക്ഷിക്കാനുള്ള ലിങ്ക് ലഭ്യമാകുക.നെറ്റ് പരീക്ഷ എഴുതുന്നവർക്കു മാത്രമേ അപേക്ഷിക്കാനാകൂ.

വെബ്സൈറ്റ്- www.ongcindia.com

Important Links
Official Notification Click Here
More Info Click Here

Tags

Related Articles

Back to top button
error: Content is protected !!