Job NotificationsLatest Updates

റിംസിൽ 33 അധ്യാപകർ

ട്യൂട്ടർ തസ്തികയിൽ 25 അവസരങ്ങൾ

ജാർഖണ്ഡ് സംസഥാനസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (റിംസ്) 33 അവസരങ്ങൾ.

ട്യൂട്ടർ -25

മൂന്നുവർഷത്തേക്കാണ് നിയമനം. ഫിസിയോളജി, ബയോകെമിസ്ട്രി, പാത്തോളജി,മൈക്രോബയോളജി,ഫാർമക്കോളജി, എഫ്.എം.ടി.,പി.എ.എസ്.എം. എന്നീ വിഭാഗങ്ങളിലായാണ് ഒഴിവുകളുള്ളത്.

യോഗ്യത-ബന്ധപ്പെട്ട വിഷയത്തിൽ മെഡിക്കൽ ബിരുദാനന്തര ബിരുദം.(എം.ഡി./എം.എസ്./ഡി.എൻ.ബി.)

അസ്സോസിയേറ്റ് പ്രൊഫെസ്സർ -4

ഡെന്റൽ ഇൻസ്റ്റിട്യൂട്ടിലെ വിവിധ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.

യോഗ്യത – ബന്ധപ്പെട്ട വിഷയത്തിൽ എം.ഡി.എസ്. കോഴ്സിനുശേഷം ഏഴുവർഷത്തെ അധ്യാപന പരിചയം. ഇതിൽ നാലുവർഷത്തെ ലക്‌ചററോ അസിസ്റ്റന്റ് പ്രൊഫസറോ ആയ അധ്യാപനപരിചയമാണ് വേണ്ടത്.

അസിസ്റ്റന്റ് പ്രൊഫസർ -2

ഡെന്റൽ ഇൻസ്റ്റിട്യൂട്ടിലെ വിവിധ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.

യോഗ്യത -ബന്ധപ്പെട്ട വിഷയത്തിൽ, എം.ഡി.എസ്.,ട്യൂട്ടറോ,സീനിയർ റെസിഡന്റോ ആയ മൂന്നുവർഷത്തെ അധ്യാപനപരിചയം.

പ്രിൻസിപ്പാൾ-1

ഡെന്റൽ ഇന്സ്ടിട്യൂട്ടിലാണ് ഒഴിവുള്ളത്

യോഗ്യത- ബന്ധപ്പെട്ട വിഷയത്തിൽ എം.ഡി.എസ്., കോഴ്സിന് ശേഷം 17 വർഷത്തെ അധ്യാപനപരിചയം. ഇതിൽ അഞ്ചു വർഷം പ്രൊഫസറായ അധ്യാപനപരിചയമാണ് വേണ്ടത്.

സെക്രട്ടറി ടു ഡീൻ-1

യോഗ്യത – ബിരുദം ,സർക്കാർ മെഡിക്കൽ കോളേജ്/ഡെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പേഴ്സണൽ അസിസ്റ്റന്റായുള്ള അഞ്ചുവർഷത്തെ പ്രവർത്തി പരിചയം. സ്‌കിൽ ടെസ്റ്റുണ്ടാകും.

വിശദവിവരങ്ങളും അപേക്ഷാഫോറത്തിന്റെ മാതൃകയും www.rimsranchi.org എന്ന വെബ്സൈറ്റിൽനിന്നും ലഭിക്കും.

എസ്.സി.,എസ്.ടി. വിഭാഗങ്ങളിലെ അപേക്ഷകർ 250 രൂപയും മറ്റുള്ളവർ 500 രൂപയും അപേക്ഷഫീസായി അടക്കണം. എസ്.ബി.ഐയുടെ ആർ.എം.സി.സി. ബ്രാഞ്ചിലെ 30041595075 എന്ന അക്കൗണ്ട് നമ്പറിലേക്കാണ് തുക അടക്കേണ്ടത്(IFSC: SBIN0001672).

ഫീസടച്ചതിന്റെ രശീതിയും കോപ്പിയും പൂരിപ്പിച്ച അപേക്ഷാഫോറവും ബയോഡാറ്റയും Director, Rajendra Institute of Medical Sciences, Ranchi, Jharkhand -834009 എന്ന വിലാസത്തിൽ അയക്കണം.

രെജിസ്റ്റഡ് പോസ്റ്റ് ആയോ സ്പീഡ് പോസ്റ്റ് ആയോ ആണ് അപേക്ഷകൾ അയക്കേണ്ടത്. കവറിനു പുറത്തു അപേക്ഷിക്കുന്ന തസ്തികയുടെ പേരെഴുതണം. അയച്ച രേഖകൾ [email protected] എന്ന ഇ-മെയിലിലേക്കും അയക്കണം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 30.

Important Links
Official Notification – Tutor Click Here
Official Notification – Professor , Asst Professor Click Here
Website Click Here

Tags

Related Articles

Back to top button
error: Content is protected !!