SAMEER : 30 സയന്റിസ്റ്റ്

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ മുംബൈയിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ആൻഡ് റിസേർച്ചിങ്സിൽ (SAMEER) 30 സയന്റിസ്റ്റ് ഒഴിവുകൾ.
എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുക. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം.
സയന്റിസ്റ്റ് സി-2 (ജനറൽ-1, എസ്.സി.-1)
യോഗ്യത -ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് മൈക്രോവേവ് എഞ്ചിനീറിങ്/ ടെക്നോളജി ബിരുദം,അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. 4 വർഷത്തെ പ്രവർത്തി പരിചയം.
പ്രായപരിധി -40 വയസ്സ്
സയന്റിസ്റ്റ് ബി-28 (ജനറൽ -11,എസ്.സി.-3,എസ്.ടി.-2,ഒ.ബി.സി.-9,ഇ.ഡബ്ള്യു.എസ്.-3 )
- മൈക്രോവേവ് ആൻഡ് ആർ.എഫ്.-6
യോഗ്യത-ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് മൈക്രോവേവ് എഞ്ചിനീയറിംഗ് /ടെക്നോളജി ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
- ഇലക്ട്രോണിക്സ് -17
യോഗ്യത-ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് മൈക്രോവേവ് എഞ്ചിനീയറിംഗ് /ടെക്നോളജി ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
- ഫിസിക്സ് -3
യോഗ്യത -ഫിസിക്സിൽ ബിരുദാനന്തബിരുദം
- റേഡിയോഗ്രഫിക്കൽ ഫിസിക്സ്-1
യോഗ്യത- മെഡിക്കൽ ഫിസിക്സ്/റേഡിയേഷൻ ഫിസിക്സ് ബിരുദാനന്തര ബിരുദം.തത്തുല്യം.
- അറ്റ്മോസ്ഫിയറിക് സയൻസ് -1
യോഗ്യത-അറ്റ്മോസ്ഫിയറിക്ക് സയൻസ് /സ്പേസ് സയൻസ് എഞ്ചിനീയറിംഗ് /ടെക്നോളജി ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
പ്രായപരിധി- 35 വയസ്സ്
നിയമാനുസൃതമായ ഇളവ് ലഭിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.sameer.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ ഫീസ് 400 രൂപ. എസ.സി./എസ്.ടി./വനിത/ഭിന്നശേഷി എന്നിവർക്ക് 200 രൂപ. എൻ.ഇ.എഫ്.ടി. സംവിധാനം ഉപയോഗിച്ച് ഫീസ് അടക്കാം.ഓൺലൈനായി അപേക്ഷിച്ചതിനു ശേഷം അപേക്ഷയുടെ കോപ്പിയും അനുബന്ധരേഖകളുമായി
Chairman Recruitment and Assessment Board(RAB),
SAMEER, Post Box number-8448
IIT Campus Hillside,
PowaiMumbai 400076
എന്ന വിലാസത്തിൽ അയക്കണം. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30.
അപേക്ഷകൾ തപാൽ വഴി സ്വീകരിക്കുന്ന അവസാനതീയതി : മെയ് 15.