IT/Cyber JobsJob Notifications
സീനിയർ ക്വാളിറ്റി അനലിസ്റ്റ് ഒഴിവുകൾ
അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : മെയ് 10

കൊല്ലം ഇൻഫോപാർക്കിലെ ഇൻക്രെഡിബിൾ വിസിബിലിറ്റിയിൽ സീനിയർ ക്വാളിറ്റി അനലിസ്റ്റിന്റെ ഒഴിവുണ്ട്.
നാലുമുതൽ ഏഴുവർഷം വരെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ടെസ്റ്റ് പ്ലാൻ തയ്യാറാക്കി സോഫ്ട്വെയറുകളും ടെസ്റ്റ് ചെയ്തു തിരുത്താൻ കഴിയണം. ഓട്ടോമേറ്റഡ്, മാന്വൽ ടെസ്റ്റിംഗിൽ ധാരണയുണ്ടായിരിക്കണം. സോപ്, റെസ്ററ് എ.പി.ഐ., എസ്.ക്യു.എൽ.,റോബോട്ട് ,സെലീനിയം എന്നിവ നന്നായി അറിഞ്ഞിരിക്കണം.
വിദ്യാഭ്യാസയോഗ്യത- കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദം, നല്ല ആശയമിനിമയശേഷിയും വിശകലനശേഷിയും ഉണ്ടായിരിക്കണം.
അപേക്ഷകർ ഇമെയിൽ സബ്ജെക്ട് ലൈനായി Sr. QA എന്ന് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി മെയ് 10
ഇ-മെയിൽ[email protected]
മേൽവിലാസം-ഇൻക്രെഡിബിൾ വിസിബിലിറ്റി സൊലൂഷൻസ്, എസ്.ബി.സി.മൂന്ന്.,മൂന്നാം നില,അഷ്ടമുടി ടവേഴ്സ് ,ടെക്നോപാർക്ക് ,കൊല്ലം.