Latest Updates

തമിഴ്നാട് ജനറേഷൻ& ഡിസ്ട്രിബൂഷൻ കോർപറേഷൻ -2900 അവസരങ്ങൾ

തമിഴ്‌നാട്ടിലെ പൊതുമേഖലാ സ്ഥാപനമായ തമിഴ്നാട് ജനറേഷൻസ് ആൻഡ് ഡിസ്ട്രിബൂഷൻസ് കോർപറേഷൻസ് ലിമിറ്റഡിൽ ഫീൽഡ് അസിസ്റ്റൻഡ് തസ്തികയിൽ 2900 അവസരങ്ങൾ. അപേക്ഷകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം.

തിരഞ്ഞെടുക്കപെടുന്ന ഉദ്യോഗാർത്ഥികൾക്ക്‌ ആദ്യത്തെ 3 മാസം പരിശീലന സമയം ആയിരിക്കും.

യോഗ്യത – ഇലക്ട്രീഷ്യൻ വയർമാൻ /ഇലക്ട്രിക്കൽ എന്നിവയിൽ ഐ.ടി.ഐ.(നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/നാഷണൽ അപ്രന്റീസ് സർട്ടിഫിക്കറ്റ്).
ട്രേഡുകൾ സെന്റർ ഓഫ് എക്സലൻസ് സ്‌കീമിൽ വരുന്നതായിരിക്കണം.തമിഴ് ഭാഷയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.

തമിഴ് വിഷയം ഉൾപ്പെടുന്ന എസ്.എസ്.എൽ.സി. സെർട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരെയും തമിഴ് മീഡിയത്തിൽ പഠിച്ചവരെയും തമിഴ് ഭാഷ പ്രാവീണ്യം ഉള്ളവരായി കണക്കാക്കും.

പ്രായപരിധി-30 വയസ്സ്.

തിരഞ്ഞെടുപ്പ്- ശാരീരികാപരീക്ഷയുടെയും എഴുത്തു പരീക്ഷയുടെയും അടിസ്ഥാനത്തിൽ ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.പരീക്ഷ 2 മണിക്കൂർ ഉള്ള ഒ.എം.ആർ.ഷീറ്റ് മുഖേനയുള്ളതായിരിക്കും. ചോദ്യപേപ്പറിന് 3 ഭാഗങ്ങൾ ഉണ്ടായിരിക്കും . ആദ്യത്തെ ഭാഗത്തു ജനറൽ തമിഴ് ആൻഡ് ഇംഗ്ലീഷും , ഭാഗം 2 ഇൽ ആപ്റ്റിട്യൂട് ആൻഡ് മെന്റൽ ടെസ്റ്റും മൂന്നാമത്തെ ഭാഗത്തു വിഷയാധിഷ്ഠിത ചോദ്യങ്ങളും ആയിരിക്കും ഉണ്ടാകുക. ആദ്യത്തെ 2 ഭാഗങ്ങളിൽ 20 മാർക്ക് വീതവും മൂന്നാമത്തെ ഭാഗം 60 വീതമുള്ളതായിരിക്കും. അങ്ങനെ ആകെ 100 മാർക്ക് ആണുണ്ടാകുക. പരീക്ഷ കേന്ദ്രത്തെകുറിച്ചുള്ള അറിയിപ്പ് വെബ്‌സൈറ്റിൽ ലഭ്യമാകുന്നതാണ്.

അപേക്ഷ ഫീസ്-1000 രൂപ. എസ്.സി./എസ്.ടി/എസ്.സി.എ. വിഭാഗത്തിന് 500 രൂപ ആയിരിക്കും. പരീക്ഷ ഫീസ് ഓൺലൈനായി അടക്കാവുന്നതാണ്.

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.tangedco.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും jpeg ഫോർമാറ്റിലും കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്,യോഗ്യത സർട്ടിഫിക്കറ്റ് എന്നിവ പി.ഡി.എഫ്. ഫോർമാറ്റിലും അപ്‌ലോഡ് ചെയ്യണം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി -ഏപ്രിൽ 23

Important Links
More Details Click Here

Tags

Related Articles

Back to top button
error: Content is protected !!