ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിൽ അസിസ്റ്റന്റ് ഒഴിവ്

കേരള ഗവൺമെന്റിന്റെ കീഴിലുള്ള തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിൽ നിരവധി പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.തസ്തികകൾ,വിദ്യാഭാസ യോഗ്യത,പ്രായപരിധി എന്നിവ ചുവടെ.
1.വർക്ക് അസിസ്റ്റന്റ്(പ്രൊഡക്ഷൻ/ഫിറ്റർ – 47 ഒഴിവ്)
കെമിസ്ട്രി ഒരു വിഷയമായുള്ള പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ്ടു പരീക്ഷ ജയം അല്ലെങ്കിൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് സ്കീമിന്റെ കീഴിലുള്ള അറ്റൻഡന്റ് ഒാപ്പറേറ്റർ ട്രേഡിൽ എൻഎസി യോഗ്യത
2.വർക്ക് അസിസ്റ്റന്റ് (സാനിറ്ററി പ്ലംബർ,ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ,ഇൻസ്ട്രുമെന്റേഷൻ,ലെഡ് ലൈനർ – 28 ഒഴിവ്)
ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ സർടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം
3.വർക്ക് അസിസ്റ്റന്റ് (റിഗ്ഗർ,ബ്രിക്ക് ലൈനർ – 5 ഒഴിവ് )
എസ്എസ്എൽസി വിജയം അല്ലെങ്കിൽ ജെടിഎസ്സി
പ്രായംപരിധി
18–36 വയസ് (01.01.2020 അടിസ്ഥാനമാക്കി) അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.
ശമ്പളം
തിരഞ്ഞെടുക്കപെടുന്നവർക്ക് 22,709 രൂപ വരെ ശമ്പളം ലഭിക്കും
അപേക്ഷ അയക്കേണ്ട അവസാന തിയതി : ഏപ്രിൽ 10